പോലീസ് തലപ്പത്ത് അഴിച്ചുപണി: വി.എസ്. ശ്യാം സുന്ദർ ബെവ്‌കോ എം.ഡി.


ആര്‍ അനന്തകൃഷ്ണന്‍\ മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ബെവ്കോ എം.ഡിയായിരുന്ന യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പോലീസ് ട്രെയ്നിങ് എന്ന പുതിയ തസ്തികയില്‍ നിയമിച്ചു. മനോജ് എബ്രഹാം നിലവില്‍ ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹെഡ്ക്വാട്ടേഴ്സ് തസ്തികയ്ക്ക് തുല്യമാണ് യോഗേഷ് ഗുപ്തയുടെ പുതിയ നിയമനമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.ഐ.ജി ആയിരുന്ന വി.എസ് ശ്യാം സുന്ദറിനെ ബെവ്കോയുടെ പുതിയ എം.ഡിയായി നിയമിച്ചു. പുതിയതായി ഐ.പി.എസ് ലഭിച്ച ഷൗക്കത്തലിയെ ആന്റി ടെററിസ്റ്റ് ഫോഴ്സ് എസ്.പിയായി നിയമിച്ചു. ടി.പി. വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ഷൗക്കത്തലി നിലവില്‍ എന്‍.ഐ.എയിലാണ്. ചൈത്രാ തെരേസ ജോണിനെ റെയില്‍വേ പോലീസ് എസ്.പിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് മടങ്ങിയെത്തിയ രാഹുല്‍ ആര്‍ നായരെ കോഴിക്കോട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് മൂന്നിന്റെ എസ്.പിയായി നിയമിച്ചിട്ടുണ്ട്.

ആനന്ദ് ആര്‍. ഹെഡ്ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ എ.ഐ.ജിയായി ചുമതലയേല്‍ക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി കെ.വി. സന്തോഷിനേയും ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായി കുര്യാക്കോസ് വി.യുവിനേയും നിയമിച്ചു.

Content Highlights: Reshuffle in state police officers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented