കേരളത്തിലെ സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ പഠനം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ഒരു വർഷത്തെ സമയം അനുവദിച്ചു. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെൻസസ് നടത്താൻ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ആണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയ് പിന്മാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെ ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജി ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ആയിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഹർജി തിങ്കളാഴ്ച പരിഗണനയ്ക്കെടുത്തപ്പോൾ ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ജസ്റ്റിസ് ഋഷികേശ് റോയ് ഈ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്റ്റിസ് ഋഷികേശ് റോയ് ഹർജി കേൾക്കുന്നതിൽനിന്ന് പിന്മാറിയത്.മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാൻ ആണ് കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തിരിക്കുന്നത്. സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്കാവസ്ഥ മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിർദേശം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം നടത്തി പട്ടിക പുതുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ പഠനം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ഒരു വർഷത്തെ സമയം അനുവദിച്ചു. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെൻസസ് നടത്താൻ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ പിന്നാക്ക വിഭാഗങ്ങളിലെ മുന്നാക്കക്കാരെ അനുവദിക്കുന്നതാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മുസ്ലിങ്ങൾ, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ എന്നിവയെ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് തള്ളുകയാണെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനെ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

എന്നാൽ, സംവരണാനുകൂല്യത്തിന് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണമെങ്കിൽ ഓരോ വിഭാഗങ്ങളുടെയും ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് വേണമെന്നാണ് സർക്കാരിന്റെ നിലപാട്. 2011-ന് ശേഷം രാജ്യത്ത് സെൻസസ് നടക്കാത്തതിനാൽ ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമല്ല. അതിനാലാണ് സംവരണാനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം വൈകുന്നതെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: reservation review petition - justice hrishikesh roy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented