രക്ഷാപ്രവർത്തനത്തിന് ഇനി നൗഷാദ് ഇല്ല; ഉറ്റസുഹൃത്തിനെ രക്ഷിക്കാനാകാത്തതിന്റെ വേദനയിൽ ഉഷ


2 min read
Read later
Print
Share

രക്ഷാപ്രവർത്തകയായ ഉഷയ്ക്ക് 2013 മുതൽ നൗഷാദിനെ അറിയാം. കഴിഞ്ഞ മൂന്നുവർഷമായി നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഉഷയും നൗഷാദും പങ്കാളികളായിട്ടുണ്ട്.

• നൗഷാദ് വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കു പോകാൻ ആംബുലൻസിന് മുൻപിൽ (ഫയൽചിത്രം), • ടി.പി. ഉഷ

തിരൂർ: കെ.പി. നൗഷാദും ടി.പി. ഉഷയും രക്ഷാപ്രവർത്തകരാണ്. എമർജൻസി റസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ. പാമ്പുപിടിത്തത്തിൽ ലൈസൻസുള്ള ഉഷയും രക്ഷാപ്രവർത്തകനായ നൗഷാദും ഇതിനകം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് കിണറ്റിൽ വീണ നായയെ രക്ഷിക്കാൻ നൗഷാദിനൊപ്പം ഉഷയും ഉണ്ടായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടയിൽ നൗഷാദ് മരണത്തിനു കീഴടങ്ങി. ഇതിനു സാക്ഷിയായ സഹപ്രവർത്തക ഉഷയ്ക്ക് മരണത്തിൽനിന്ന് നൗഷാദിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ നൗഷാദിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ഉഷയുമുണ്ടായിരുന്നു. നൗഷാദ് ഉഷയുടെ കൺമുൻപിൽവെച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്.

പൂക്കയിൽ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ നായയെ രക്ഷിക്കാൻ ഉടൻ വരണമെന്ന് നൗഷാദ് ഉഷയോട് വിളിച്ചുപറയുകയായിരുന്നു. ഉടനെ ഇരുവരും പോകുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

‘ഉണ്ടായ സംഭവങ്ങൾ ഓർക്കുമ്പോൾ ദുഃഖം സഹിക്കാൻ കഴിയുന്നില്ല. സ്വന്തം സഹോദരനെപ്പോലെയായിരുന്നു നൗഷാദ്. ഒരു പ്രതിഫലേച്ഛയുമില്ലാതെ അവൻ ആരു വിളിച്ചാലും രക്ഷാപ്രവർത്തനത്തിന് ഓടും. ഒടുവിൽ എനിക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല’ -ഉഷ വിങ്ങലോടെ പറഞ്ഞു.

രക്ഷാപ്രവർത്തകയായ ഉഷയ്ക്ക് 2013 മുതൽ നൗഷാദിനെ അറിയാം. കഴിഞ്ഞ മൂന്നുവർഷമായി നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഉഷയും നൗഷാദും പങ്കാളികളായിട്ടുണ്ട്.

കരകയറ്റുന്നതിനിടെ നായ പിടഞ്ഞു; കല്ല് തലയിൽ വീണ് രക്ഷാപ്രവർത്തകൻ മരിച്ചു

തിരൂർ: നായയെ കിണറ്റിലിറങ്ങി രക്ഷിക്കുന്നതിനിടെ കല്ലിളകി തലയിൽ വീണ് രക്ഷാപ്രവർത്തകൻ മരിച്ചു. എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗം നിറമരുതൂർ വള്ളിക്കാഞ്ഞിരം കാവുങ്ങപ്പറമ്പിൽ കാസിമിന്റെ മകൻ കെ.പി. നൗഷാദ് (45) ആണ് മരിച്ചത്. താനൂരിനടുത്ത് തെയ്യാല പറപ്പാറപ്പുറത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

കിണറ്റിലിറങ്ങിയ നൗഷാദ് നായയുടെ അരയിൽ കയർ കെട്ടിയതോടെ മുകളിൽ നിന്നവർ വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. ഇതിനിടെ പാതിവഴിയിൽ വെച്ച് നായ പിടഞ്ഞു. ഇതോടെ കയറിളകി ആൾമറയില്ലാത്ത കിണറിന്റെ മുകൾവശത്തുനിന്ന് കല്ലിളകി നൗഷാദിന്റെ തലയിൽ വീഴുകയായിരുന്നു.

നൗഷാദിനെ നാട്ടുകാർ കരയിലെത്തിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയിൽ രക്തസ്രാവം നിലയ്ക്കാതായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ഉടനെ മരിച്ചു. പാമ്പുപിടുത്തക്കാരിയും എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗവുമായ ടി.പി. ഉഷയും നൗഷാദുമായിരുന്നു നായയെ രക്ഷിക്കാൻ പോയത്.

ആമിനയാണ് നൗഷാദിന്റെ മാതാവ്. ഭാര്യ: ആയിഷ. മക്കൾ: അർഷാദ്, അൻഷിദ.ഖബറടക്കം ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം നിറമരുതൂർ വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Content Highlights: rescuer died while trying to rescue dog

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


Most Commented