Screengrab: Mathrubhumi News
കാസര്‍കോട്: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണം നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തില്‍ റവന്യൂ വകുപ്പും പോലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
സംഭവം വിവാദമായതോടെയാണ് കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തിയ ശേഷം മന്ത്രി ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ ആരാണെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. അതേസമയം, ദേശീയ പതാക ഉയര്‍ത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികള്‍ പോലീസാണ് ചെയ്യേണ്ടതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാല്‍ ചടങ്ങിലെ സുരക്ഷാനടപടികള്‍ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും മറ്റുചുമതലകള്‍ വഹിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും പോലീസും പറയുന്നു.
Content Highlights: republic day flag hoisting controversy in kasargod minister ahamed devarkovil ordered probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..