
രമ്യാഹരിദാസ് എം.പി, അനിൽ അക്കര എംഎൽഎ | Photo: facebook.com|Ramyaharidasmp, അഖിൽ ഇ.എസ് | മാതൃഭൂമി
തൃശ്ശൂര്‍: ആരാണ് നീതു ജോണ്സണ് മങ്കര എന്നറിയാന്‍ വടക്കാഞ്ചേരിക്കാര്‍ മുഴുവന്‍ കാത്തിരിക്കുകയാണ്. സ്ഥലം എം.എല്‍.എ അനില്‍ അക്കരയും ആലത്തൂര്‍ എം.പി രമ്യാഹരിദാസും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ ഇന്ന് രണ്ട് മണിക്കൂര്‍ നീതു ജോണ്‍സനെ കാത്തിരിക്കും.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എംഎല്‍എ ആയ അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന് ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുതെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മറുപടിയുമായി അനില്‍ അക്കര രംഗത്തെത്തി. നീതു ജോണ്‍സനെ കണ്ടെത്താന്‍ ഞാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗണ്‍സിലര്‍ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെ ഞാന്‍ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാം. അനില്‍ അക്കര ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് എം.എല്‍.എയ്ക്ക് പിന്തുണയുമായി താനു എങ്കേക്കാട് മങ്കര റോഡിലുണ്ടാകുമെന്ന് രമ്യ ഹരിദാസ് എം.പി. വ്യക്തമാക്കി.
നീതു മോളെ കാണാന്‍ ഈ ചേച്ചിയും വരും ......നാളെ രാവിലെ അനില്‍ അക്കര എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും .... കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയില്‍..... ഞാനും ഉണ്ടാകും എന്നാണ് രമ്യാ ഹരിദാസ് എം.പി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
Content Highlight: Remya haridas MP and Anil Akkara MLA waiting for Neethu Johnson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..