കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരേ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് രമ്യ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി രമ്യയുടെ മൊഴി രേഖപ്പെടുത്തും.
'കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ ഇനി ആരും ഇങ്ങനെ പറയരുത്. സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ അവസാനത്തെ ഇര ഞാനാകണം. അതിനുവേണ്ടിയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്' - രമ്യാഹരിദാസ് പറഞ്ഞു.
തന്റെ മൊഴി രേഖപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് രമ്യാഹരിദാസ് കോടതിയില്‍ പറഞ്ഞു. പൊന്നാനിയില്‍ ഈ മാസം ആദ്യമായിരുന്നു രമ്യാഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയരാഘവന്‍ പരാമര്‍ശം നടത്തിയത്.
Content Highlights: Remya Haridas Filed Plea On Court Agaisnt A Vijayaraghavan On Defamation