പാലക്കാട്: വനിതാ കമ്മീഷന്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. വിജയരാഘവനെതിരായ പരാതി നേരിട്ട് സ്വീകരിക്കാമായിരുന്നിട്ടും വനിതാ കമ്മീഷന്‍ അത് ചെയ്തില്ലെന്നും രമ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആ സാഹചര്യത്തില്‍ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന് നേരിട്ട് കേസ് എടുക്കാമായിരുന്നു. അതുണ്ടായില്ല. അതിനാലാണ് കേസുമായി മുമ്പോട്ട് പോയത്.
കേസ് ഇപ്പോള്‍ കോടതിയിലാണ്. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ട ആളാണ് വനിതാ കമ്മീഷന്‍. കാരണം അവര്‍ നിലനില്‍ക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും രമ്യ ഹരിദാസ് ഓര്‍മിപ്പിച്ചു.
content highlights: Remya Haridas, Congress, women's commission, MC Josephine, A Vijayaraghavan