'എനിക്കെതിരായ നീക്കത്തില്‍ ഞാന്‍ വിധികര്‍ത്താവാകില്ല'; ഓര്‍ഡിനന്‍സ് കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍


ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചാലും സമാനവിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് സർക്കാർ നടപടി.

ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് കൈമാറുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് കണ്ടിട്ടില്ലെന്നും തനിക്കെതിരായ നീക്കത്തിൽ താൻ തന്നെ വിധികർത്താവാകില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

'ഓർഡിനൻസ് താൻ കണ്ടിട്ടില്ല. നിയമപരമായി നീങ്ങാനാണ് സർക്കാർ തീരുമാനമെങ്കിൽ സ്വാഗതം ചെയ്യും. തനിക്കെതിരായ നീക്കത്തിൽ താൻ തന്നെ വിധികർത്താവ് ആകില്ല' ഗവർണർ പറഞ്ഞു.സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചാലും സമാനവിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് സർക്കാർ നടപടി. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമസഭയിൽ പ്രത്യേക ബിൽ കൊണ്ടുവരും.

ശനിയാഴ്ച രാവിലെ ഓർഡിനൻസ് രാജ്ഭവനിൽ ലഭിക്കുന്നതിനുമുമ്പേ ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുവല്ലയ്ക്കു തിരിച്ച ഗവർണർ പിന്നീട് ഡൽഹിക്കുപോയി. 20-നേ തിരിച്ചെത്തൂ.

തന്നെ ലക്ഷ്യമിട്ടാണെങ്കിൽ ഓർഡിനൻസ് രാഷ്ട്രപതിക്കയക്കുമെന്നായിരുന്നു ഗവർണർ വ്യക്തമാക്കിയത്. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടാൽ അനിശ്ചിതമായേക്കാവുന്ന ഓർഡിൻസ് നിയമസഭ വിളിച്ചുചേർക്കുന്നതോടെ അപ്രസക്തമാവും. അതുകൊണ്ടുതന്നെ, ഇതേ വിഷയത്തിൽ സർക്കാരിനു നിയമസഭയിൽ ബിൽ കൊണ്ടുവരാം.

Content Highlights: Removal of governor as chancellor - arif mohammed khan reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented