കോഴിക്കോട്: ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്മാരെ ആക്രമിച്ചു. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്‌റഫ്, ഷമിന്‍ എന്നിവരാണ് ജയിലില്‍ അക്രമം നടത്തിയത്. ജയിലിലെ ചില്ലുകള്‍ ഇവര്‍ തകര്‍ത്തതായാണ് വിവരം.
മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡ് പ്രതികളാണ്. ജയിലിനുള്ളില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കുന്നതിനായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വാര്‍ഡന്മാരെ ആക്രമിക്കുന്നതിലേക്കെത്തിച്ചത്. ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് അധികൃതര്‍ റിപ്പോർട്ട് കൈമാറി.
Content Highlights: Remanded accused attack jail wardens in Kozhikode district jail