സഫിയ
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.
വിവാഹിതനായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ യുവതിയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. ജയകുമാറിന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. മരിച്ച ശേഷം ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയകുമാറിന്റെ മ്യതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മൃതദേഹത്തിനൊപ്പം ഇവർ കേരളത്തിൽ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വരാതിരുന്നതോടെ മ്യതദേഹവുമായി യുവതി ആലുവാ പോലീസ് സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് അവിടെനിന്ന് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്കും എത്തിച്ചിരിക്കുകയാണ്.
Content Highlights: relatives of person who committed suicide in gulf did not take body
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..