പാര്‍ട്ടി പ്രവര്‍ത്തകയുമായി വഴിവിട്ടബന്ധമെന്ന് പരാതി; CPM ലോക്കല്‍ സെക്രട്ടറിക്ക്‌ നിര്‍ബന്ധിത അവധി


മന്ത്രി രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുജിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി.

ഭർത്താവ് നൽകിയ പരാതി

കോട്ടയം: മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട് ദുരുപയോഗം ചെയ്ത ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി നല്‍കി സി.പി.എം. വൈക്കം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിനെതിരെയാണ് നടപടി. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടപടി.

സുജിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവിന്റെ ഭര്‍ത്താവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണക്കമ്മീഷനെ വച്ചത്. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട് സുജിന്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുജിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി. പരാതിയെത്തുടര്‍ന്ന് സുജിനില്‍ നിന്ന് മന്ത്രി താക്കോല്‍ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചത്.ഇതിനുപുറമേ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെ സംഘടനാ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കുകയും ചെയ്തു. പ്രശ്നം പുറത്തറിയാതിരിക്കാന്‍ സി.പി.എം. പ്രാദേശിക നേതൃത്വം തന്ത്രപരമായ നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. വൈക്കം സൗത്ത് ലോക്കല്‍ സെക്രട്ടറി ജയരാജ് വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയരാജിന് അവധി അനുവദിക്കുന്നതിനൊപ്പംതന്നെ സുജിനെ അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

സുജിന്‍ അസുഖത്തെ തുടര്‍ന്നും ജയരാജ് വീടുപണിയുടെ ആവശ്യവുമായി ബന്ധപ്പെട്ടും അവധി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്‍കിയത്. അതേസമയം, സുജിനെതിരെ നടക്കുന്നത് വെറും ആരോപണം മാത്രമാണെന്നും ഏരിയാ സെക്രട്ടറി കെ. അരുണന്‍ പറഞ്ഞു.

സുജിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെ മനോരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച പരാതിയും പാര്‍ട്ടി നേതൃത്വത്തിനു ലഭിച്ചു. മഹിളാ അസോസിയേഷന്‍ നേതാവിനെക്കൊണ്ട് പാര്‍ട്ടി നേതൃത്വത്തിനും പോലീസിലും ഇദ്ദേഹത്തിനെതിരെ പരാതി കൊടുപ്പിച്ചു. വൈക്കം സ്റ്റേഷനില്‍ ഓരോ ആഴ്ചയും ഒപ്പുവയ്ക്കാന്‍ പോകേണ്ട അവസ്ഥയിലാണിയാള്‍. മന്ത്രിയുടെ ബന്ധുവീട് നേതാവ് ദുരുപയോഗം ചെയ്‌തെന്ന പരാതി പിന്‍വലിപ്പിക്കാനായി പരാതിക്കാരന് ബന്ധമുള്ള സമുദായ നേതാക്കളെക്കൊണ്ട് വിളിപ്പിച്ച്‌ അനുരഞ്ജന ചര്‍ച്ച നടത്തി. ഇതിനുഫലം കാണാതെ വന്നപ്പോള്‍ പരാതിക്കാരനെ ആക്രമിച്ച് കൈയൊടിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നിട്ടും സുജിനെതിരെ നീങ്ങിയപ്പോഴാണ് മഹിളാ നേതാവിനെക്കൊണ്ട് പോലിസില്‍ പരാതി കൊടുപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

ഈ പരാതിയില്‍ പോലിസ് കാര്യമായി ഇടപെടാതിരുന്നെങ്കിലും പാര്‍ട്ടിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തി കേസെടുപ്പിച്ചതായാണ് ആരോപണം. വൈക്കം ഏരിയാ നേതൃത്വത്തില്‍ നിന്ന് നീതികിട്ടാതെ വന്നതോടെയാണ് സി.പി.എം. ജില്ലാ നേതൃത്വത്തെ പരാതിക്കാരന്‍ സമീപിച്ചത്. മന്ത്രി പി.രാജീവ് നോക്കാനേല്പിച്ചവീടുമായി ബന്ധപ്പെട്ടും പരാമര്‍ശം വന്നത് ഗൗരവമായെടുത്താണ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനില്‍കുമാറിനെ അന്വേഷണക്കമ്മീഷനായി വെച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പരാതിക്കാരന്റെ ഭാഗത്തും നിരുത്തരവാദപരമായ ചില പെരുമാറ്റം ഉണ്ടായതായും വിലയിരുത്തി.

സി.പി.എം. ലോക്കല്‍ സെക്രട്ടറിയും ഏരിയാകമ്മറ്റിയംഗവുമെന്ന നിലയില്‍ സുജിന്‍ പൊതുസമൂഹത്തിന് മാതൃകയാകേണ്ടവിധം നിലകൊള്ളേണ്ടയാളാണെന്നും ആ നിലയില്‍ പ്രവര്‍ത്തിക്കാതെ തരംതാഴുന്നത് അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ പദവികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ കമ്മറ്റിക്ക് ലഭിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കായി ഏരിയാ നേതൃത്വത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഏരിയാക്കമ്മിറ്റി നിര്‍ബന്ധിത അവധി എഴുതിമേടിച്ച് സുജിനെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.

Content Highlights: relationship with party member, compulsory leave for CPM local secretary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented