റിഹാബ് ഇന്ത്യയുടെ നിരോധനം ഞെട്ടിച്ചു; സംഘടനയെ ന്യായീകരിച്ച് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍


INL Flag/Prof. Muhammad Sulaiman | Photo: Mathrubhumi

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ ന്യായീകരിച്ച് ഐഎന്‍എല്‍. റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ നിരോധിച്ചത് ഞെട്ടിച്ചുവെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍. സംഘടന രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു എന്‍ജിഒ എന്ന നിലയിലാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നത്. റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായിരുന്നുവെന്നും പ്രവര്‍ത്തിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ആരോപണം ബിജെപി ഉന്നയിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ഫൗണ്ടേഷന്‍ രൂപവത്കരിച്ചതുമുതല്‍ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് മുഹമ്മദ് സുലൈമാന്‍ വിശദീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്ഥാനമൊഴിഞ്ഞെതെന്നും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും നേതൃത്വം തങ്ങള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും പാര്‍ട്ടിയിലെ മറുപക്ഷത്തിന്റെ നേതാവ്‌ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍വഹാബ് ആരോപിച്ചു. ദേശീയ പ്രസിഡന്റിന്റെ ഈ അംഗത്വം പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെടെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്നുവെന്ന അപരാധമാണ്‌ തങ്ങള്‍ക്ക് എതിരേ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നിരോധിച്ച സംഘടനയുമായി ഐ.എന്‍.എലിന് ബന്ധമുള്ളതിനാല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാര്‍ട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Content Highlights: Rehab India Foundation, PFI ban, INL and minister Ahamed Deverkovil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented