ബിനീഷ് കൊടിയേരി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബിനീഷ് കോടിയേരിയുടെ ആസ്തി വിവര കണക്കെടുപ്പ് പുരോഗമിക്കുന്നുവെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. കണക്കെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി ഇ.ഡി.ക്ക് റിപ്പോര്‍ട്ട് നല്‍കും.
ബിനീഷ് കോടിയേരിയുടെ ആസ്തി വകകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തയച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ആസ്തി സംബന്ധിച്ച വിശദമായ വിവരം വേണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടപടി തുടങ്ങി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.
രജിസ്‌ട്രേഷന്‍ വകുപ്പ് അതത് ജില്ലാ അധികാരികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയുംവേഗം വിശദീരണം നല്‍കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതാത് ജില്ലാ രജിസ്‌ട്രേഷന്‍ അധികാരികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും.
നേരത്തേ സ്വപ്‌നയുടെ ആസ്തിവിവരം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതേരീതിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തുനല്‍കിയിരുന്നു. അന്ന് രണ്ടുദിവസങ്ങള്‍ക്കുളളിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.
ബിനീഷ് കോടിയേരിയുടെ ആസ്തി വകകളെ കുറിച്ചുളള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യും.
Content Highlights: Registration department collects the details of Bineesh Kodiyeri's property transactions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..