കടമെടുപ്പ് നിർത്തിയാൽ ജനങ്ങൾക്ക് നൽകുന്ന പലതും ഇല്ലാതാകും;കടംകൂടുന്നത് കേരളത്തിൽ മാത്രമല്ല-ധനമന്ത്രി


വിഷ്ണു കോട്ടാങ്ങൽ

കെ.എൻ. ബാലഗോപാൽ | ഫോട്ടോ : മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിക്ക് മുകളിലാണ്. മൂന്നര ലക്ഷത്തിലേക്ക് എത്തുന്നു എന്നത് സത്യമാണ്. അത് പക്ഷേ ഓരോ വര്‍ഷത്തേയും കടമെടുപ്പന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കണക്കുകള്‍ നോക്കിയാല്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും കടം ഇരട്ടിയാകുന്നുണ്ട്. അത് കേരളത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ഒരു പ്രക്രിയയാണ്. അതിന് പല കാരണങ്ങളുണ്ട്. അത് പക്ഷേ, അപകടകരമായ സ്ഥിതിയിലേക്ക് വന്നുവെന്ന് പറയാന്‍ സാധിക്കില്ല.

ഇപ്പോഴത്തെ സ്ഥിതിയില്‍ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു എന്നത് സത്യമാണെന്നും ധനമന്ത്രി പറഞ്ഞു. അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ആകെയുണ്ട്. ലോകത്താകെയുണ്ട്. അതുകൊണ്ടാണ് റവന്യൂ കമ്മിയുടെ ഭാഗത്തേക്ക് പ്രത്യേക ശ്രദ്ധയുണ്ടായില്ലെങ്കില്‍ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പറയുന്നത്. അതുകൊണ്ട് കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. ആവശ്യമായ മരുന്ന്, ജോലിയില്ലാത്ത ആളുകള്‍ക്ക് എതെങ്കിലും വിധത്തിലുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയില്‍ കടം അസാമാന്യമായി വര്‍ധിച്ചു എന്ന് പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. വരുമാനം കുറയുന്നതിന്റെ അപകടം സാമ്പത്തിക രംഗത്തിന് പൊതുവിലുണ്ട്. അതിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അവരുടെ സഹായവും നമ്മുടെ സജീവമയ ഇടപെടലും വേണം. അതിനെ യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Reducing public debt during Covid time is practically not beneficial, says Kerala Finance Minister K N Balagopal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented