വിമാനത്താവളങ്ങളിലെ ചായയുടേയും ചെറുകടികളുടേയും വില നിര്‍ണ്ണയം; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതൽ ഇരുപത് രൂപ നിരക്കിൽ വിൽക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

കടുപ്പവും മധുരവും പാകത്തിന് | ഫോട്ടോ: പി. ജയേഷ്| മാതൃഭൂമി

ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ ചായയും ചെറുപലഹാരങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അതേസമയം ഹർജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റ്‌ വേദികളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതൽ ഇരുപത് രൂപ നിരക്കിൽ വിൽക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 2020 ഓഗസ്റ്റിൽ നൽകിയ നിർദ്ദേശം നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

എന്നാൽ വിമാത്താവളങ്ങളിലെ കഫറ്റീരികളിലെ വിലനിർണയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതിൽ ഉൾപ്പെടുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ദേബാശിഷ് ബെറൂഖ ഹാജരായി.

Content Highlights: reduce tea and snacks price in airport- plea in supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented