പരിഷ്‌കാരം തുടങ്ങി; കെഎസ്ആര്‍ടിസിയില്‍ ഇനി 15 ജില്ലാ ഓഫീസുകള്‍ മാത്രം, ജീവനക്കാരെ പുനര്‍വിന്യസിച്ചു


ഇനി മുതല്‍ ഡിപ്പോ ഓഫീസുകളില്‍ സര്‍വ്വീസ് ഓപ്പറേഷനും, അത്യാവശ്യമുള്ള മെയിന്റനന്‍സ് വിഭാഗവുമായിരിക്കും പ്രവര്‍ത്തിക്കുക.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി 15 ജില്ലാ ഓഫീസുകളായി നിജപ്പെടുത്തിയിരുന്നു. അതിലേക്കുള്ള ജീവനക്കാരെ മാറ്റി നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തിറങ്ങിയത്.

167 സൂപ്രണ്ടുമാര്‍, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂണ്‍ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനര്‍വിന്യസിപ്പിച്ചത്. ഈ മാസം 18 മുതല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.ഇനി മുതല്‍ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളായിരിക്കും കേരളത്തില്‍ ഉണ്ടാകുക.

ഓഫീസുകള്‍ പലസ്ഥലത്തുമായിരുന്നത് കാരണം കൃത്യമായ മേല്‍ നോട്ടവും, കമ്പ്യൂട്ടറൈസേഷന്‍ നടത്താനും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ പ്രശ്‌നങ്ങല്‍ ഇതോടെ പരിഹരിക്കപ്പെടും. മിനിസ്ട്രീരിയല്‍ വിഭാഗത്തെ രണ്ടായി തിരിച്ച് യോഗ്യതയുള്ള 168 പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം അക്കൗണ്ട്‌സ് വിഭാഗവും ഇവിടെ തന്നെ പ്രവര്‍ത്തിക്കുക്കും.

ഇനി മുതല്‍ ഡിപ്പോ ഓഫീസുകളില്‍ സര്‍വ്വീസ് ഓപ്പറേഷനും, അത്യാവശ്യമുള്ള മെയിന്റനന്‍സ് വിഭാഗവുമായിരിക്കും പ്രവര്‍ത്തിക്കുക. ഡിപ്പോകളിലും ഓപ്പറേഷന്‍ സെന്ററുകളിലും ഇനി മിനിസ്ട്രീരിയല്‍ വിഭാഗം ഉണ്ടായിരിക്കില്ല.

Content Highlights: redeployment order of employees to KSRTC district office

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented