ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് തുടരുന്നു.
നിലവില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശിച്ചു. രണ്ട് ദിവസം കൂടി പിന്നിട്ടാല്‍ മഴ ശക്തികുറഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നേരത്തെ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്കായി ചുരുക്കിയിരുന്നു.
അതേസമയം മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..