കൊറിയയില്‍ ഉള്ളിക്കൃഷിക്ക് കേരളത്തില്‍ നിന്ന് ആളെ വേണം: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്


ശിഹാബുദ്ദീന്‍ തങ്ങള്‍

25നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെകാണ് കാര്‍ഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC) ദക്ഷിണകൊറിയയിലേക്ക് കാര്‍ഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളര്‍) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഡെപെക് വെബ്‌സൈറ്റ് വഴിയോ recruit@odepc.in എന്ന മെയിലില്‍ ബയോഡാറ്റ അയച്ചോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: ഒക്ടോബര്‍ 27.

ദക്ഷിണകൊറിയയിലേക്ക് തങ്ങള്‍ ആദ്യമായാണ് റിക്രൂട്ടിങ് നടത്തുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. അവിടത്തെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തില്‍ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേര്‍ സ്ത്രീകകളായിരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത എന്നതിനാല്‍, അത്തരത്തില്‍ കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അധികം അവസരങ്ങള്‍ ലഭിക്കാത്ത വിദൂരമേഖലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന നല്‍കും -ഒഡെപെക് എംഡി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. കൊറിയന്‍ തൊഴില്‍ നിയമമനുസരിച്ച് മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഇംഗ്ലീഷില്‍ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്‌സിന്‍ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്ക് പോകാനാവില്ല. കോവിഷീല്‍ഡ് എടുത്തവര്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം.

താല്‍പര്യമുള്ളവര്‍ക്കായി ഒക്ടോബര്‍ 27ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളിലും ഒഡെപെക് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറില്‍ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താല്‍പര്യമുള്ളവരെ ഇന്റര്‍വ്യൂവിന് വിളിക്കുകയാവും ചെയ്യുക.

Anoop
ഒഡെപെക് എംഡി കെ.എ. അനൂപ്

ജോലിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താന്‍ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കുന്നു. എംബസികളും മറ്റും വഴി വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒഡെപെക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. മിക്കവാറും അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: recruitment of agricultural labours to south korea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented