ദേവസ്വം ബോര്‍ഡിന്റെപേരില്‍ നിയമനത്തട്ടിപ്പ്; പരാതികൊടുത്തിട്ടും പോലീസിന് മെല്ലെപ്പോക്ക്


റിക്രൂട്ട്മെന്റ് ബോര്‍ഡ് ആസ്ഥാനം, ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജ്, വൈക്കം ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലേക്ക് ക്ലാര്‍ക്കുമാരായാണ് വ്യാജനിയമനോത്തരവു നല്‍കിയത്. ചവറയിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയമിച്ചും തട്ടിപ്പ് നടത്തി.

പ്രതീകാത്മക ചിത്രം | Photo: Reuters

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പണംവാങ്ങി വ്യാജനിയമന ഉത്തരവുനല്‍കി വന്‍തട്ടിപ്പ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കുവരെ നിയമന ഉത്തരവ് നല്‍കി തട്ടിപ്പുകാര്‍ 'കരുത്തുകാട്ടി'.

ചെന്നൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി, കായംകുളത്തെ പ്രമുഖന്‍ എന്നിവര്‍ക്ക് നിയമനത്തട്ടിപ്പുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളത്തെ വ്യക്തിയുടെ പേരും വിലാസവും ഫോണ്‍നമ്പറും സഹിതം പോലീസിന് പരാതി കിട്ടിയിരുന്നു. എന്നിട്ടും പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതര ആരോപണവുമായി റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ രംഗത്തെത്തി.

പരാതിയെത്തുടര്‍ന്ന് സമീപകാലത്ത് നാലുകേസിലായി മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. അന്വേഷണത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ വിചിത്രനിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും രാജഗോപാലന്‍ നായര്‍ പറഞ്ഞു.

റിക്രൂട്ട്മെന്റ് ബോര്‍ഡ് ആസ്ഥാനം, ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജ്, വൈക്കം ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലേക്ക് ക്ലാര്‍ക്കുമാരായാണ് വ്യാജനിയമനോത്തരവു നല്‍കിയത്. ചവറയിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയമിച്ചും തട്ടിപ്പ് നടത്തി. ചെന്നൈയിലെ 'പ്ലേസ്മെന്റ് സെന്റര്‍' എന്ന സ്ഥാപനം വഴിയാണ് നിയമനോത്തരവ് തയ്യാറാക്കിനല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും ലെറ്റര്‍ഹെഡും മുദ്രയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചത്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നും സംശയിക്കുന്നുണ്ട്. നിയമനങ്ങളെപ്പറ്റി പലരും പറഞ്ഞാണ് ബോര്‍ഡ് അറിയുന്നത്. ദേവസ്വം ബോര്‍ഡ് കോളേജിലെ ഒരു അധ്യാപകന്റെ ഭാര്യയും ഇത്തരത്തില്‍ നിയമനത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇവരോ തട്ടിപ്പിന് ഇരയായ മറ്റുള്ളവരോ പോലീസില്‍ പരാതിനല്‍കാന്‍ തയ്യാറല്ല.

ബോര്‍ഡ് ആസ്ഥാനത്തെ ജീവനക്കാരന്റെ വ്യാജഒപ്പിട്ട നിയമനോത്തരവും ഒരാള്‍ക്ക് ലഭിച്ചിരുന്നു. പരാതിപ്പെട്ടപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ നിലപാട് നിഷേധാത്മകമായിരുന്നെന്നും മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ പണംനല്‍കി തട്ടിപ്പിനിരയാകാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് ചെയര്‍മാനും അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍ എന്നിവരും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.


Content Highlights: Recruitment fraud Devaswam board


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented