കാലിക്കറ്റിലും സാങ്കേതിക സര്‍വകലാശാലയിലും നിയമനവിവാദം


കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ നിയമനം കോടതി കയറുന്നു

പ്രതീകാത്മക ചിത്രം | Mathrubhumi archives

തേഞ്ഞിപ്പലം: കണ്ണൂര്‍ സര്‍വകലാശാലയ്ക്കുപിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനിയമന നടപടികളും വിവാദക്കുരുക്കില്‍. കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയര്‍ന്നത്. മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ പരാതി നല്‍കിയത് ജോസഫ് സ്‌കറിയാണ്.

കഴിഞ്ഞ 11-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി. അറിയിച്ചു. എന്നാല്‍ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി. ജോസഫ് സ്‌കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ക്രമവിരുദ്ധമായ നടപടികളുണ്ടായെന്നുമുള്ള പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.അപേക്ഷകരില്‍ ഒരാളായ ഡോ. സി.ജെ. ജോര്‍ജാണ് ക്രമവിരുദ്ധമായ നിയമന നടപടി ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. സി.ജെ. ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ആവശ്യമായ ഗവേഷണ ജേണലുകള്‍ ഇല്ലെന്ന വാദമുയര്‍ത്തി അഭിമുഖത്തില്‍നിന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് ജോര്‍ജിനെ തള്ളി. നിയമന പ്രക്രിയയില്‍ മനഃപൂര്‍വം തന്നെ തഴയാന്‍ ശ്രമിച്ചൂവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി.

സി.ജെ. ജോര്‍ജിനെ ഒഴിവാക്കിയതിനെതിരേ അക്കാദമിക, സാഹിത്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരും രംഗത്തുവന്നു. കോടതിയുടെ ഉത്തരവ് നേടി ജോസഫ് സ്‌കറിയ അഭിമുഖത്തിന് പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി മറ്റൊരു ഉദ്യോഗാര്‍ഥിയായ ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. ജ്യോതിഷ് കുമാറും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.

സാങ്കേതിക സര്‍വകലാശാലാ നിയമനങ്ങള്‍ ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ കുറുക്കുവഴിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍ക്കുമുമ്പാകെ പരാതി.

ഇക്കാര്യത്തില്‍ ഗവര്‍ണറെ സമീപിച്ച ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ്, കഴിഞ്ഞ ആറുവര്‍ഷം സര്‍വകലാശാലകളില്‍നടന്ന നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

2020-ല്‍ സാങ്കേതിക സര്‍വകലാശാലയ്ക്കായി ഉണ്ടാക്കിയ ആദ്യ സ്റ്റാറ്റിയൂട്ടുകളില്‍ ഡയറക്ടര്‍, ജോ. ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നീ അനധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്ക് സര്‍വകലാശാലയ്ക്ക് നേരിട്ട് നടത്താവുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ത്തെന്നാണ് പരാതി.

രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങി അധ്യാപനയോഗ്യത മാനദണ്ഡമാക്കി സര്‍വകലാശാലയുടെ ഭരണവിഭാഗത്തിലേക്ക് നിയമിക്കുന്ന അനധ്യാപക തസ്തികകളാണിവ. സര്‍വകലാശാലകളിലെ എല്ലാ അനധ്യാപക നിയമനങ്ങളും പി.എസ്.സി.ക്കുവിട്ട് 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിനു വിരുദ്ധമാണ് കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരിക്കെ കൈക്കൊണ്ട നടപടിയെന്ന് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ആരോപിച്ചു.

സാങ്കേതിക സര്‍വകലാശാലയ്ക്ക് നേരിട്ട് അനധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള സ്റ്റാറ്റിയൂട്ടുകളും ഡയറക്ടര്‍ തസ്തികകളിലെ നിയമനവിജ്ഞാപനങ്ങളും റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Content Highlights: Recruitment Calicut University Technical University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented