കോവിഡ്കാല തളർച്ചയിൽനിന്ന് കരകയറുന്നു; കേരളം വളർന്നു, 12.01 ശതമാനം


പ്രത്യേക ലേഖകൻ

കൊച്ചിയിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച തളർച്ചയെ കേരള സമ്പദ്‌വ്യവസ്ഥ മെല്ലെ അതിജീവിക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2021-22ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.01 ശതമാനമാണ്.

2020-21 ൽ ഉത്പാദനവും സാമ്പത്തികവിനിമയവും തീരെ കുറഞ്ഞ് സമ്പദ്‍വ്യവസ്ഥ 8.43 ശതമാനമായി ഇടിഞ്ഞിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വർധനയാണ് ഇത്തവണ. ഇത് അന്നത്തെ ദേശീയശരാശരിയായ 8.7 ശതമാനത്തെക്കാൾ വളരെ ഉയർന്നതാണ്.2019-20ലെ സംസ്ഥാനത്തെ വളർച്ച വെറും 0.9 ശതമാനമായിരുന്നു.

5,73,591.46 കോടിരൂപയാണ് കേരളത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനം. ആളോഹരി വരുമാനമാകട്ടെ 1,62,992 രൂപയായി. ആളോഹരി വരുമാനത്തിലെ വർധന 11.45 ശതമാനമാണ്. മുൻവർഷം ആളോഹരി വരുമാനം 8.88 ശതമാനം കുറഞ്ഞിരുന്നു.

ഹോട്ടൽ-റെസ്റ്റോറന്റ് വിഭാഗമാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് 114.03 ശതമാനം. തൊട്ടുപിന്നിൽ വ്യോമഗതാഗതമാണ്-74.94 ശതമാനം. ഇതിനുമുമ്പുള്ള രണ്ടുവർഷങ്ങളിലും കോവിഡും യാത്രാനിയന്ത്രണങ്ങളും കാരണം ഗണ്യമായ ഇടിവാണ് ഈ രണ്ടുരംഗത്തുമുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ ഉണർവാണ് ഈ മേഖലകളിലെ മികച്ച വളർച്ചനിരക്കിന് കാരണം.

എന്നാൽ, കാർഷിക മേഖലയുടെ വളർച്ചയാകട്ടെ 4.64 ശതമാനത്തിൽ ഒതുങ്ങി. ഉത്പന്നനിർമാണ മേഖലയിലെ വളർച്ച 3.63 ശതമാനത്തിലും.

Content Highlights: Recovering from the Covid-era slump; Kerala grew by 12.01 percent


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented