നറുക്കെടുപ്പിനു മുമ്പേ സര്‍ക്കാരിനു ബംബറടിച്ചു; ഇതുവരെ വിറ്റത് 215 കോടിയുടെ ടിക്കറ്റ്


ഇ.വി.ജയകൃഷ്ണന്‍

പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചു നാള്‍ ബാക്കിയിരിക്കേ തിരുവോണം ബംബര്‍ ടിക്കറ്റ് 89.06 ശതമാനവും വിറ്റു. ആകെ അച്ചടിച്ചത് 60 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപ. ബാക്കിയുള്ളത് ആറേ കാല്‍ ലക്ഷത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം. ചൊവ്വാഴ്ച മാത്രം വിറ്റത് 2,70,115 ടിക്കറ്റുകളാണ്.

അഞ്ചു ദിവസം കൊണ്ട് ബാക്കി ടിക്കറ്റുകള്‍ കൂടി തീരുമെന്ന കാര്യവും ഉറപ്പായി. കാരണം വിപണിയില്‍ മൊത്തക്കച്ചവടക്കാരുടെ കൈയ്യിലുള്ള സ്റ്റോക്കും ഏതാണ്ട് തീര്‍ന്നു. കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ ബാക്കിയുള്ള ടിക്കറ്റുള്‍ കൂടി വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുന്ന മൊത്തം തുക 240 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയിലധികം വരുമാനം. ഇക്കുറി ടിക്കറ്റൊന്നിന് 500 രൂപയായിട്ടും ആവശ്യക്കാര്‍ക്ക് കുറഞ്ഞില്ലെന്നു മത്രമല്ല, പ്രതീക്ഷിച്ചതിലും കൂടുതല്‍ വിറ്റഴിക്കുകയും ചെയ്തു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ബംബര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ടിക്കറ്റു വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റുപോകുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ ബംബര്‍ ടിക്കറ്റുകളുടെ പേര്, വില, ഒന്നാം സമ്മാനത്തുക, വിറ്റ ടിക്കറ്റുകളുടെ എണ്ണം എന്ന കണക്ക് വേര്‍തിരിച്ച് താഴെ

  • പൂജാ ബംബര്‍ - 200 രൂപ 5 കോടി 37 ലക്ഷം
  • ക്രിസ്മസ് ബംബര്‍ - 300 രൂപ 12 കോടി 47.36 ലക്ഷം
  • സമ്മര്‍ ബംബര്‍ - 200 രൂപ 6 കോടി 31.62 ലക്ഷം
  • വിഷു ബംബര്‍ - 250 രൂപ 10 കോടി 43.63 ലക്ഷം
  • മണ്‍സൂര്‍ ബംബര്‍ - 250 രൂപ 10 കോടി 24.45 ലക്ഷം

Content Highlights: record sale for onam bumper lottery, five days left for the draw


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented