
തിരുവനന്തപുരം: പുതുവത്സരത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. പുതുവത്സരത്തലേന്ന് വിറ്റത് 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകള് വഴിവിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ രൂപയുടെ മദ്യമായിരുന്നു വിറ്റത്.
രവിപുരം (പാലാരിവട്ടം) ഔട്ട്ലെറ്റ് ആണ് വില്പനയില് ഒന്നാം സ്ഥാനത്ത്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്ലെറ്റിലൂടെ വില്പന നടത്തിയത്. നെടുമങ്ങാട്(86.65 ലക്ഷം), ഇടപ്പള്ളി-കടവന്ത്ര(79 ലക്ഷം), കാവനാട്-ആശ്രാമം(79.20 ലക്ഷം), ചാലക്കുടി(75.11 ലക്ഷം) എന്നിങ്ങനെയാണ് കൂടുതല്‍ വില്പന നടന്ന ഔട്ട്ലെറ്റുകള്.
ഈ വര്‍ഷം ക്രിസ്മസ് - പുതുവത്സര സീസണില്‍ ആകെ 712.05 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഇത്തവണ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്പനയാണ് നടന്നത്. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്റജസ് ഔട്ട്ലെറ്റുകളില് കൂടെ ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടി രൂപയുടെ വില്പന നടന്നു.
Content Highlights: record liquor sale in kerala through bevco outlets during new year season
Published: 01 Jan 2025, 02:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented