റെക്കോഡ് കളക്ഷൻ നേടി KSRTC; തിങ്കളാഴ്ച നേടിയത് 8.4 കോടി, കെ-സ്വിഫ്റ്റിന്‌ മാത്രം 37 ലക്ഷം രൂപ


ഫോട്ടോ: എൻ. രാമനാഥ് പൈ / മാതൃഭൂമി

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ കെ.എസ്.ആര്‍.ടി.സിക്ക് സർവകാല റെക്കോഡ് വരുമാനം. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941 ബസുകളാണ് അന്ന് സർവീസ് നടത്തിയത്.

സോൺ അടിസ്ഥാനത്തിൽ കളക്ഷൻ, സൗത്ത്- 3.13 കോടി (89.44% ടാർജറ്റ്), സെൻ‌ട്രൽ- 2.88 കോടി (104.54 % ടാർജറ്റ്), നോർത്ത് - 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജറ്റിനെക്കാൾ 107.96% കൂടുതലാണ് കോഴിക്കോട് മേഖല നേടിയത്. ‌

ജില്ലാ തലത്തിൽ കോഴിക്കോട് 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ‌യാണ്.

കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റിന് മാത്രം 12-ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. കളക്ഷൻ നേടാൻ പരിശ്രമിച്ച കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സി.എം.ഡി. അഭിനന്ദിച്ചു.

Content Highlights: KSRTC, Onam holidays , Record Collection, Record Income


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented