റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. നേതാവിന് ജയിലിനു മുന്നില്‍ സ്വീകരണം; പോലീസിന് വീഴ്ചപറ്റിയെന്ന് കമ്മീഷണര്‍


1 min read
Read later
Print
Share

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ നാഗരാജു

കൊച്ചി: റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. നേതാവിന് സഹപ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിവിധ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കാണ് റിമാന്‍ഡിലിരിക്കേ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്.

ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി സിറ്റി പോലീസിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് കീഴടങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം കൊണ്ടുവരുമ്പോഴാണ് ജയിലിനു മുന്നില്‍വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളുമായി മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദമായിരുന്നു.

'അനുവദിക്കാനാകാത്ത കാര്യമാണ് സംഭവിച്ചത്,' കമ്മിഷണര്‍ നാഗരാജു പറയുന്നു. 'പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ പ്രതിയുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ പ്രതീക്ഷിക്കാത്തൊരു സംഭവമാണെന്നാണ് മനസ്സിലായത്. എന്തായാലും അതൊരു വീഴ്ച തന്നെയാണ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. എത്രമാത്രം വീഴ്ചയുണ്ടായി എന്നതിനനുസരിച്ചാകും നടപടികള്‍ ഉണ്ടാവുക', സ്വീകരണം നല്‍കിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Reception for sfi leader in front of jail

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


mv govindan

1 min

തൃശ്ശൂരില്‍ ED സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, ആസൂത്രിത നീക്കം - എം.വി ഗോവിന്ദന്‍

Oct 1, 2023

Most Commented