Anu Solomon

കോഴിക്കോട്: ദേശീയ തലത്തിലുള്ള റീച്ച്-യു.എസ്. എയ്ഡ് മീഡിയ ഫെല്ലോഷിപ്പിന് (2021) മാതൃഭൂമി ഡോട്ട് കോമിലെ സബ് എഡിറ്റര്‍ അനു സോളമന്‍ അര്‍ഹയായി. ക്ഷയരോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിനാണ് ഫെല്ലോഷിപ്പ്. 

25,000 രൂപയും ടി.ബി. റിപ്പോര്‍ട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെല്ലോഷിപ്പിന്റെ ഭാഗമായി ലഭിക്കുക. മൂന്ന് മാസമാണ് ഫെല്ലോഷിപ്പ് കാലാവധി. 

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'കോവിഡും പ്രമേഹവും ക്ഷയരോഗ സാധ്യത കൂട്ടുന്നോ' എന്ന ലേഖനവും ഹെല്‍ത്ത് ജേണലിസത്തിലെ മികവുമാണ് ഫെല്ലോഷിപ്പിന് അര്‍ഹയാക്കിയത്. 

തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയാണ്. ഭര്‍ത്താവ് അബി ബേബി.

കോവിഡും പ്രമേഹവും ക്ഷയരോഗ സാധ്യത കൂട്ടുന്നോ? Read More