കണ്ണൂര്‍:  നിപ്പ മുന്‍കരുതല്‍ എന്ന നിലയ്ക്ക് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12-ാം തീയതിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള തലശ്ശേരി, ഇരിട്ടി താലൂക്കിലെ കോളേജുകളും ജൂണ്‍ 12 ന് മാത്രമേ തുറക്കുകയുള്ളൂ. കണ്ണൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍ താലൂക്കിലെ കോളേജുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 5 ന് തന്നെ തുറക്കും. 

കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ഒരു നിപ്പ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരാവേണ്ട കാര്യമില്ല. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ്  സ്‌കൂളുകളും, കോളേജുകളും 
തുറക്കുന്നത് നീട്ടിയതെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.