മരിച്ച റസാഖ്
പുളിക്കല്‍: ഇടതുപക്ഷ സംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയതില്‍ പഞ്ചായത്തിനും ഭരണസമിതിക്കുമെതിരെ ആരോപണവുമായി കുടുംബം. പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് റസാഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ പ്ലാസിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ദീര്‍ഘകാലമായി സമരരംഗത്തുണ്ടായിരുന്നു റസാഖ്. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് കാരണം ഈ പ്ലാന്റാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമത്തിലാണ് റസാഖ് ജീവനൊടുക്കിയതെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയുമാണ് തന്റെ സഹോദരങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് റസാഖിന്റെ മറ്റൊരു സഹോദരന്‍പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
പഞ്ചായത്തിന് നല്‍കിയ പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ നിയമപ്രകാരമാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം
റസാഖിന്റെ മരണം എഴുതിത്തള്ളാവുന്ന ഒരു കേസല്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും കെ.പി.എ.മജീദ് എംഎല്‍എ ആവശ്യപ്പെട്ടു.
'ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച ഒരാള്‍. പാര്‍ട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാള്‍. സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാള്‍. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ല. അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ല. കാരണം വ്യക്തമാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് സഖാവ് റസാഖ് തൂങ്ങി മരിച്ചത്. പുളിക്കല്‍ പഞ്ചായത്തിലെ സി.പി.എം ഭരണസമിതിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഒഴുകുന്ന വിഷമാലിന്യമാണ് സഹോദരന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഈ മനുഷ്യന്‍ പലതവണ ബന്ധപ്പെട്ടവരെ കണ്ടതാണ്. പരാതികള്‍ നല്‍കിയതാണ്. എന്നാല്‍ അതെല്ലാം പാര്‍ട്ടിക്കാര്‍ പുച്ഛിച്ചു തള്ളി. പരാതികളും രേഖകളും കഴുത്തില്‍ തൂക്കിയാണ് റസാഖ് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളോളം യു.ഡി.എഫ് ഭരിച്ച പുളിക്കല്‍ പഞ്ചായത്തില്‍ രണ്ടരക്കൊല്ലമായി ഭരണമേറ്റെടുത്ത സി.പി.എം സ്വന്തം സഖാക്കളെ തന്നെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരോട് ഇവരുടെ സമീപനമെന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
റസാഖിന്റെ മരണം എഴുതിത്തള്ളാവുന്ന ഒരു കേസല്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം' കെപിഎ മജീദ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
നാളെ രാവിലെ പഞ്ചായത്തിലേക്ക് യൂ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ് പറഞ്ഞു.
'സിപിഎമ്മിന്റെ സാംസ്‌കാരിക മുഖം. പാര്‍ട്ടിക്കായി തൂലിക പടവാളാക്കിയഎഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍. കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ മുന്‍ സെക്രട്ടറി.സ്വന്തം വീടും സ്വത്തും സി പി എം ന്റെ പേരില്‍ എഴുതി വെച്ച പാര്‍ട്ടി സ്നേഹി. ഇന്ന് ഒരു തുണ്ട് കയറില്‍ സി പി എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു.തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം..'മരണവും ഒരു സമരമാണ്'' എന്ന് എഴുതിയ കുറിപ്പും
പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തില്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്.ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.' വി.എസ്.ജോയ് പറഞ്ഞു.
Content Highlights: Razak Payambrottu death-allegations against cpm and pulikkal panchayath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..