തിരുവനന്തപുരം: വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ എക്‌സൈസിന്റെ റെയ്ഡ്. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. റെയ്ഡ്. റിസോര്‍ട്ടില്‍ നിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ലഹരിപാര്‍ട്ടി ഞായറാഴ്ച ഉച്ചവരെ ഉണ്ടായിരുന്നതായാണ് വിവരം. പരിശോധനയില്‍ എക്‌സൈസ് സംഘത്തിന് ഇത് സ്ഥിരീകരിക്കാനായിട്ടുണ്ട്.

കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്‌സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.

Content Highlights : Rave party at Vizhinjam resort; Drugs, including MDMA, and hashish oil were seized from the resort in Excise raid