എല്‍ദോസിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി; യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും


എൽദോസ് കുന്നപ്പിള്ളി, പരാതിക്കാരി

തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടന്‍തന്നെ യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കും.

യുവതിയെ മര്‍ദ്ദിച്ചുവെന്നത് മാത്രമായിരുന്നു നേരത്തെ കുന്നപ്പിള്ളിക്കെതിരേയുള്ള പരാതി. അതനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമായിരുന്നു കോവളം പോലീസ് എടുത്തിരുന്നത്. എന്നാല്‍ കോവളം സി.ഐ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിക്കെതിരേ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകള്‍ ചുമത്തിയത്.



കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരും. അതിനാല്‍ തുടര്‍നടപടികള്‍ക്കായി നിയമസഭാ സ്പീക്കറെ അന്വേഷണം സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകു. ഇതിനുമുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ടും സമര്‍പ്പിക്കും. അതേസമയം കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇതുവരെ ലഭ്യമല്ല. എംഎല്‍എ നേരത്തെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.

എല്‍ദോസ് ഉപദ്രവിച്ചെന്ന് കാട്ടി സെപ്റ്റംബര്‍ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മീഷണര്‍ പരാതി കോവളം സിഐയ്ക്ക് കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരി ആരോപിക്കുകയും ചെയ്തിരുന്നു.

Content Highlights: rape charge against eldhose kunnappilly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented