ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി


സംവിധായകൻ ബാലചന്ദ്രകുമാർ

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ പരാതിക്കാരിയായ യുവതി കൊച്ചിയിലെത്തി. രാവിലെ 11.30 ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താനായി യുവതിയെ എറണാകുളത്തെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയും നടത്തി.

പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പരാതി ആയതിനാല്‍ കേസ് അന്വേഷിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ എളമക്കര പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് മാറ്റി കോടതി ഉത്തരവിട്ടിരുന്നു.

2010ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ പീഡനദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍വഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented