Image Courtesy: Mathrubhumi news
സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ പീഡന കേസ് പ്രതിയുടെ പരാക്രമം. സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ പ്രതി സ്വയം തലയിടിച്ച് പരിക്കേൽപിച്ചു. മീനങ്ങാടി സ്വദേശി ലെനിനാണ് സ്വയം മുറിവേല്‍പ്പിച്ചത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
മരിക്കാനായി സ്വയം ചെയ്തതാണ് ഇതെന്ന് ലെനിന്‍ മാധ്യമങ്ങളോടു പറഞ്ഞു. എം.ഡി.എം.എ. പിടികൂടിയതുമായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനായി മാധ്യമപ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
അമ്പലവയലിലെ ഒരു റിസോര്‍ട്ടില്‍ നടന്ന ബലാത്സംഗക്കേസിലെ 15-ാം പ്രതിയാണ് ലെനിന്‍. ഇയാള്‍ക്കെതിരേ തമിഴ്‌നാട്ടില്‍ കൊലക്കേസുമുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇയാളെ ബത്തേരിയില്‍ എത്തിച്ചത്.
അമ്പലവയലിലെ റിസോര്‍ട്ടില്‍ ലെനിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലായിരുന്നു പോലീസ്. മാധ്യമങ്ങളെ കണ്ടപ്പോള്‍ ലെനിന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്റ്റേഷന് അകത്തേക്ക് കൊണ്ടുപോയപ്പോഴാണ് അലമാരയുടെ ചില്ലില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്. ലെനിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലെനിന്‍. ഇയാളുടെ അന്നത്തെ കാമുകിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ ലെനിന്‍ റിമാന്‍ഡിലായിരുന്നു.
Content Highlights: rape case accused smashes head againts almirah in sultan bathery police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..