രഞ്ജിത്ത് ശ്രീനിവാസ്(ഇടത്), സംസ്‌കാരചടങ്ങുകളിൽനിന്നുള്ള ദൃശ്യം| Photo: Mathrubhumi news screengrab
ആലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി. നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടില്‍ നടന്ന ചടങ്ങുകള്‍ക്കൊടുവില്‍ അനുജന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാരച്ചടങ്ങിന് എത്തിച്ചേര്‍ന്നിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബവീടായ വലയഴീക്കലില്‍ എത്തിക്കുകയായിരുന്നു. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
content highlights: ranjth sreenivasan's body cremated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..