'രഞ്ജിത്ത് വധക്കേസ് വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം'; സുപ്രീം കോടതിയില്‍ ഹര്‍ജി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

കൊല്ലപെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ആയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാക്കില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകര്‍ അറിയിച്ചിരുന്നു.

കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസൻ. photo: ranjeetalappuzha|facebook

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പ്രതികളായ 15 എസ്ഡിപിഐ പ്രവര്‍ത്തകരാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

കൊല്ലപെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ആയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ കോടതിയിലെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ മാവേലിക്കര കോടതി, ആലപ്പുഴ ജില്ലയുടെ ഭാഗമാണെന്നും അതിനാല്‍ മറ്റൊരു ജില്ലയിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവാണ് പ്രതികളുടെ ഹര്‍ജി ഫയല്‍ ചെയ്തത്

Content Highlights: Ranjith Sreenivasan murder case Alappuzha district Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented