രഞ്ജിത്ത് കാർത്തികേയൻ| Screengrab Mathrubhumi news
തിരുവനന്തപുരം: കിഫ്ബിക്കെതിരേ പരാതി നല്‍കിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന ധനമന്ത്രിയുടെ പ്രതികരണം തരംതാണതെന്ന് ഹര്‍ജിക്കാരന്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴല്‍നാടനെ ഏല്‍പ്പിച്ചതെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കിഫ്ബി വായ്പ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് കാര്‍ത്തികേയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രശസ്തമായ നിയമസ്ഥാപനത്തെയാണ് താന്‍ കിഫ്ബിയിലെ പ്രശ്‌നവുമായി സമീപിച്ചത്. ഈ സ്ഥാപനത്തിന്റെ ഭാഗമാണ് അദ്ദേഹം. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴല്‍നാടനെ ഏല്‍പ്പിച്ചത്. മാത്യു കുഴല്‍നാടനെ നേരിട്ട് കണ്ടിട്ടില്ല. പ്രശസ്ത നിയമസ്ഥാപനത്തിന്റെ ഭാഗമായാണ് അദ്ദേഹം കേസ് വാദിക്കുന്നതെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍ പറഞ്ഞു.
ബി ജെപിയും കോണ്‍ഗ്രസും തമ്മില്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന എന്നുള്ളത് ശരിയല്ല. ധനമന്ത്രി ഇത്തരം തരംതാണ രീതിയിലുള്ള പ്രതികരണം നടത്തുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 293(1) അനുസരിച്ച് ഒരു സംസ്ഥാനത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നതിനുള്ള അധികാരമില്ല. കിഫ്ബി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കിഫ്ബി വായ്പകള്‍ കൊണ്ട് നാട്ടുകാര്‍ക്ക് പ്രശ്‌നമുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍ പ്രതികരിച്ചു.
Content Highlights: Ranjith karthikeyan against minister thomas isaac on kiifb issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..