സുധാകരന്‍ മതേതരവാദി; പിന്തുണയുമായി രമേശ് ചെന്നിത്തല


കെ. സുധാകരൻ, രമേശ് ചെന്നിത്തല | ഫോട്ടോ: റിഥിൻ ദാമു

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ പ്രതിരോധത്തിലായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. കെ. സുധാകരന്‍ തികഞ്ഞ മതേതരവാദിയാണ്‌. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ്‌ അദ്ദേഹം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സുധാകരന്‍ അത് തന്റെ നാക്കു പിഴയാണെന്ന് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ സുധാകരന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എല്ലാ കോണ്‍ഗ്രസ്സുകാരും മുന്നോട്ടു പോകുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്. നാക്കു പിഴയാണ് എന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. കെ. സുധാകരന്റെ മതേതര നിലപാടിന് ബി.ജെ.പിയുടേയോ സി.പി.എമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായി. അത് ജനങ്ങള്‍ക്ക് നിലവിലെ സര്‍ക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എക്കാലവും മതേതര മുന്നണിയായാണ് നിലക്കൊണ്ടത്. മുസ്ലീം ലീഗിനുണ്ടായ ആശങ്കകള്‍
പരിഹരിക്കുമെന്നും സുധാകരന്‍ അധ്യക്ഷസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Content Highlights: ramesh chennithala, k sudhakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented