മുഖ്യമന്ത്രി വര്‍ഗീയശക്തികള്‍ക്ക് വാളുകൊടുത്ത് 'ചാമ്പിക്കോ' എന്നുപറയുന്നു- രമേശ് ചെന്നിത്തല


രമേശ് ചെന്നിത്തല| Photo: Mathrubhumi

തിരുവനന്തപുരം: പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അതാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് വിചാരിച്ചാല്‍ ഇതൊന്നും തടയാന്‍ പറ്റില്ലെന്നാണ് ഒരു മന്ത്രി പറഞ്ഞത്. സംസ്ഥാന ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇതാണ്. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും ആഭ്യന്തരവകുപ്പിനുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Ramesh Chennithala slams Pinarayi Vijayan over Palakkad Political Murder incidents

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented