ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല


'ജനദ്രോഹപരമായ നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടമാണ് ഇപ്പോള്‍ പ്രധാനം'

രമേശ് ചെന്നിത്തല| Photo: Mathrubhumi

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ നേതാക്കള്‍ക്കും സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് പാര്‍ട്ടി ചട്ടക്കൂടിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയായിരിക്കണം താനടക്കമുള്ള എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. ശശി തരൂരിന്റെ വിവിധ ജില്ലകളിലേക്കുള്ള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനദ്രോഹപരമായ നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടമാണ് ഇപ്പോള്‍ പ്രധാനം. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്ത വരുന്നതിന് കാരണക്കാരാകുന്നത് ശരിയല്ല. എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ഇടവും അവസരവുമുണ്ട്. പാര്‍ട്ടിയില്‍ ഐക്യം ഉറപ്പിക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.



പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബലൂണ്‍ പരാമര്‍ശം ശശി തരൂരിന് എതിരായിട്ടല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 'നേതാക്കള്‍ ഊതി വീര്‍പ്പിച്ച ബലൂണല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹം ശശി തരൂരിന് എതിരായി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല.'- ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവച്ചവരാണ് തരൂരിന്റെ കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലെ വിലക്കിന് പിന്നില്‍ എന്ന കെ. മുരളീധരന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. എന്തുതയ്പ്പിക്കണമെങ്കിലും നാലു വര്‍ഷമുണ്ടല്ലോ എന്ന് ചോദിച്ച അദ്ദേഹം ഒന്നും പെട്ടെന്ന് തയ്പ്പിക്കണ്ടെന്നും അതിന് സമയമുണ്ടെന്നും മറുപടി നല്‍കി.

തരൂര്‍ പങ്കെടുക്കുന്ന കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കിയതിനോടുള്ള ചോദ്യത്തിന്, പരിപാടിയിലെ പോസ്റ്ററില്‍നിന്ന് തന്നേയും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. അതില്‍ വലിയ പ്രശ്‌നമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. പാര്‍ട്ടിക്ക് അതീതരായി ആരുമില്ല. എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെയാണ്. മുരളീധരന്‍ എന്റെ നല്ലസുഹൃത്താണ്. അദ്ദേഹത്തിന് ഒരു മറുപടിയും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'- രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: ramesh chennithala response on shahsi tharoor cm candidate controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented