മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി- ചെന്നിത്തല


രമേശ് ചെന്നിത്തല. Phioto: Mathrubhumi Archives| Ajith Panachickal

തിരുവനന്തപുരം: എല്ലാത്തിനെയും തള്ളിപ്പറഞ്ഞും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്തിയും രക്ഷപ്പെടാനാവുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കോ തന്റെ ഓഫീസിനോ ഒന്നിലും ഉത്തരവാദിത്തമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കപ്പെടുകയും സ്വന്തം ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ വിഹാരരംഗമായി മാറിയെന്ന വിവരം പുറത്തുവരികയും ചെയ്യുമ്പോള്‍ ആര്‍ക്കും സമനിലതെറ്റാം. വീഴ്ചകളും അഴിമതിയും തുറന്നു പറയുന്നവര്‍ക്ക് വിഭ്രാന്തിയാണെന്ന് തോന്നുകയും ചെയ്യാം. വിഭ്രാന്തിയുള്ളവര്‍ ഒരിക്കലും തനിക്കാണ് വിഭ്രാന്തിയെന്ന് പറയാറില്ലല്ലോ? മറ്റുള്ളവര്‍ക്ക് വിഭ്രാന്തിയാണെന്നേ പറയാറുള്ളൂ. ആ സ്ഥിതിയാണ് മുഖ്യമന്ത്രിക്ക്, ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന് വിഭ്രാന്തിയാണെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നവ അതേപടി നടപ്പാക്കുന്നയാളാണ് പിണറായി. എപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? സഭയില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ചിട്ട് നരേന്ദ്രമോദി എന്നൊരു വാക്ക് ഉച്ചരിച്ചോ? പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയെ കണ്ടു പഠിക്കണം. കേന്ദ്രത്തിനോട് വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നടത്തി ബംഗാളിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇവിടെ ഒന്നും ചോദിച്ചു വാങ്ങാനുള്ള കഴിവ് പിണറായിക്ക് ഇല്ല. സംസ്ഥാനത്തിന് അര്‍ഹമായതെല്ലാം നിഷേധിച്ചിട്ടും സംസ്ഥാനത്തെ അവഗണിച്ചിട്ടും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ തയ്യാറാവാത്ത സര്‍ക്കാരാണിത്. നരേന്ദ്ര മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നും ചെന്നിത്തല ആരോപിച്ചു..

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന്റെ മരണത്തിന് ഉത്തരവാദി പി.എസ്.സിയും സര്‍ക്കാരുമാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ നിലവില്‍ 94 വേക്കന്‍സികളണ്ട്. അതില്‍ നിയമനം നടന്നിരുന്നെങ്കില്‍ താഴേത്തട്ടിലുള്ള സിവില്‍ എക്സൈസസ് ഓഫീസര്‍ തസ്തികയില്‍ 47 വേക്കന്‍സികള്‍ ഉണ്ടാകുമായിരുന്നു. പ്രമോഷനും നേരിട്ടുള്ള നിയമനവും വഴിയാണ് ഈ തസ്തികയിലേക്ക് നിയമനം നടക്കുന്നത്. പക്ഷേ സീനിയോറിറ്റി തര്‍ക്കം കാരണം പ്രമോഷന്‍ നടക്കുന്നില്ല. 2018 മുതല്‍ ഈ സ്തംഭനാവസ്ഥ തുടരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ സീനിയോറിറ്റി ലിസ്റ്റുണ്ടാക്കാന്‍ കോടതി വിധി ഉണ്ടായിട്ടും മന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടല്‍ കാരണം അത് നടക്കാതെ പോയെന്നും ചെന്നിത്തല പറഞ്ഞു.

ചില സിപിഎം നേതാക്കളുടെ രാഷ്ട്രീയ താത്പര്യം കാരണമാണ് സീനിയോറിറ്റി ലിസ്റ്റുണ്ടാക്കാതെപോയത്. ആറു മാസത്തേക്ക് കൂടി എല്ലാ റാങ്കു ലിസ്റ്റുകളുടെയും കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

content highlights: Ramesh Chennithala pressmeet against Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented