തിരുവനന്തപുരം: മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യകേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ മാധ്യമങ്ങള്‍ക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. ഇത് തികച്ചും ഏകാധിപത്യഭരണത്തിന്റെ നടപടിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള സംസ്ഥാനത്ത് മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയനേതാക്കളേയോ സാമൂഹികസംഭാവനകള്‍ നല്‍കിയ വ്യക്തികളെയോ കാണാന്‍ പിആര്‍ഡിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന സര്‍ക്കുലര്‍ ഇറക്കിയ ആളുടെ തല പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

നിയമസഭ സമ്മേളനത്തിനിടെ മാധ്യമനിയന്ത്രണ സര്‍ക്കുലറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. 

Content Highlights: Ramesh Chennithala on Media Restriction Circular