ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അസംബന്ധം, ചവറ്റുകുട്ടയിലിടണം- ചെന്നിത്തല


തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ പരാമാര്‍ശങ്ങള്‍ ശരിയല്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ ആ റിപ്പോര്‍ട്ട് തന്നെ അസംബന്ധമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒരു വശത്ത് കുഴപ്പമൊന്നുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് കൊടുക്കുകയും മറുവശത്ത് ആഭ്യന്തര സെക്രട്ടറിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് വന്‍കുഴപ്പം കണ്ടുപിടിക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് എന്ത് വിലയാണുള്ളതെന്ന് ചോദിച്ച ചെന്നിത്തല, റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്നും പറഞ്ഞു.

സര്‍ക്കാരിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പാഴ് ശ്രമം മാത്രമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പറഞ്ഞു കൊടുത്തത് പോലെ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുത്തു എന്നേ ഉള്ളൂ. സി.എ.ജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്.

പര്‍ച്ചേസുകളില്‍ നടന്ന വന്‍ക്രമക്കേടുകള്‍ സംബന്ധിച്ചും ആയുധങ്ങളിലേയും വെടിക്കോപ്പുകളിലേയും കുറവ് സംബന്ധിച്ചും സി.എ.ജി ആഭ്യന്തര വകുപ്പിനോട് നേരത്തെ വിശദീകരണം ആരാഞ്ഞതാണ്. ആഭ്യന്തര സെക്രട്ടറികൂടി പങ്കെടുത്ത ചര്‍ച്ചകള്‍ക്കു ശേഷമാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. എന്നിട്ടും സി.എ.ജി കഴമ്പില്ലെന്ന് കണ്ടെത്തിയ അതേ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജി സൂക്ഷ്മമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് വേഗത്തിലൊരു റിപ്പോര്‍ട്ട് എഴുതി വാങ്ങി നേരിടാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്. സി.എ.ജി കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ആഭ്യന്തര സെക്രട്ടറിയും ഉത്തരവാദിയാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ തന്നെ അന്വേഷണം നടത്തുന്നതും റിപ്പോര്‍ട്ടുണ്ടാക്കുന്നതും വിചിത്രമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Ramesh Chennithala on Home Secretary's report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented