രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: യുഎഇ കോണ്‍സിലേറ്റിന്റെ ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ ഇതാവശ്യപ്പെട്ട് കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഈ കത്ത് പരിഗണിച്ച് അനുമതി നല്‍കേണ്ടത്. ഈ അനുമതി ലഭിച്ചാല്‍ മാത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകള്‍ കൊണ്ടുവരാന്‍ സാധിക്കൂ. ആ നിലക്ക് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വര്‍ണ്ണം കടത്തിയിരിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്ത് വിടണം.അത് കൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒഴിഞ്ഞ് മാറാന്‍ ഒരിക്കലും കഴിയില്ല-ചെന്നിത്തല പറഞ്ഞു.
യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ സ്വര്‍ണ്ണം കടത്തിയതാണ് കസ്റ്റംസ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല എന്നിരിക്കെ ഈ 23 തവണയും കളളക്കടത്ത് നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടെ തന്നെയാണ് എന്നു വരുന്നു. അത് കൊണ്ടാണ് സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തിയതും ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതും. ഇതെല്ലാം അതീവ ഗൗരവ സ്വഭാവത്തിലുള്ള കാര്യങ്ങളാണ്.
സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ മാത്രമാണ് കള്ളക്കടത്ത് സംഘത്തിന് നിര്‍ബാധം നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണം കടത്താന്‍ കഴിഞ്ഞത് അത് കൊണ്ട് തന്നെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ കള്ളക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് തെളിഞ്ഞ് വരേണ്ടതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ നീക്കാനുള്ള പ്രമേയം നിയമസഭയില്‍ എടുക്കില്ലന്ന് സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
24 നാണ് ഇപ്പോള്‍ നിയമസഭാ കൂടാന്‍ നിശ്ചയിച്ചിരിക്കുന്നത്്. നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച്് പതിനഞ്ച് ദിവസത്തെ നോട്ടീസുണ്ടെങ്കില്‍ മാത്രമേ സഭ വിളിക്കാന്‍ കഴിയുകയുള്ളു. 15ദിവസത്തെ നോട്ടീസുണ്ടെങ്കില്‍ മാത്രമേ 14 ദിവസത്തെ നോട്ടീസ് കൊടുത്ത് സ്പീക്കറെ മാറ്റണമെന്ന് പ്രതിപക്ഷത്തിന് ആവശ്യപ്പെടാന്‍ കഴിയുകയുള്ളു. ഇവിടെ സര്‍ക്കാരും ഗവര്‍ണ്ണറും പ്രതിപക്ഷത്തിന് പതിനഞ്ച് ദിവസം തന്നിട്ടില്ല. പിന്നെയെങ്ങിനാണ് പ്രതിപക്ഷം പതിനാല് ദിവസത്തെ നോട്ടീസ് കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..