ന്യൂഡല്‍ഹി:  രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നല്‍കുക. എഐസിസി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 

 രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്.  കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ചെന്നിത്തലയ്ക്കു നല്‍കുന്ന പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുക.

2004 ല്‍ ചെന്നിത്തല പ്രവര്‍ത്തക സമിതി അംഗമായിരുന്നു.  അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ചെന്നിത്തല പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതല ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.

Content Highlight: Ramesh Chennithala likely to be appointed as AICC general secretary