രമേശ് ചെന്നിത്തല| ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: നേമം ബിജെപിയുടെ ഗുജറാത്താണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനമാണെന്നും മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അത് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നും പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നതില്‍ സംശയവുമില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ആര്‍ക്ക് എന്ത് പരാതിയുണ്ടായാലും ചര്‍ച്ച ചെയ്യുമെന്നും കെ.വി. തോമസിന്റെ കാര്യങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നവുമില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Content Highlights: Ramesh Chennithala, Kummanam Rajasekharan's Over Remark On Nemam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..