ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആര്‍ക്കുവേണം; വേണ്ടത് പിണറായിക്കെതിരെ അന്വേഷണം -ചെന്നിത്തല


തിരുവനന്തപുരത്ത് പോലീസ് മേധാവിക്കായി പണം വകമാറ്റി ചിലവഴിച്ച് നിര്‍മിച്ച വില്ല സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

രമേശ് ചെന്നിത്തല. Photo: Ajith Panachickal| Mathrubhumi Archives

തിരുവനന്തപുരം:സി.എ.ജി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിഷയം ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നത് കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോലീസ് മേധാവിക്കായി പണം വകമാറ്റി ചിലവഴിച്ച് നിര്‍മിച്ച വില്ല സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, പിണറായി വിജയന്‍ പറയുന്നതുപോലെ എഴുതിക്കൊടുക്കുന്ന റിപ്പോര്‍ട്ടാണ്. അതൊന്നും ഇവിടെ സ്വീകാര്യമല്ല. ഞങ്ങള്‍ തള്ളിക്കളയുയുന്നു. ഞങ്ങള്‍ക്ക് ആവശ്യം സി.ബി.ഐ. അന്വേഷണമാണ്. എല്ലാ പര്‍ച്ചേസിനും ഒപ്പിട്ടു കൊടുക്കുന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആര്‍ക്കു വേണം? ആ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: ramesh chennithala demands probe against pinarayi vijayan over cag report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented