തിരുവനന്തപുരം: ലൈഫ് മിഷനിൽ നടന്ന അഴിമതിയെ കുറിച്ച് ഇ.ഡി. അന്വേഷിക്കുന്നത് നിയമസഭയുടെ അവകാശ ലംഘനമാകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ലൈഫ് മിഷന്റെ രേഖകള്‍ ആവശ്യപ്പെട്ടത് നിയമലംഘനമാണെന്ന് കാണിച്ച് സി.പി.എം. എം.എല്‍.എ. ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സ്പീക്കര്‍ ചെയ്തത് വലിയ തെറ്റാണ്. ജയിംസ് മാത്യു ഒരു പരാതി കൊടുത്തെന്ന് കരുതി ഇ.ഡി.യുടെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ സ്പീക്കര്‍ അതിനകത്ത് ഇടപെടുന്നത് എന്തിനാണ്. സ്പീക്കര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സ്പീക്കര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയല്ല  അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. സ്പീക്കറുടെ നടപടി തിരുത്തണം എന്നാവശ്യപ്പെട്ട് കത്തുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.