
രമേശ് ചെന്നിത്തല| Photo: Mathrubhumi Library
തിരുവനന്തപുരം: ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗുണ്ടാനേതാവ് സ്റ്റേഷനു മുന്നില്‍ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല. നാണംകെട്ട പ്രസ്താവനയായിപ്പോയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല. താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥര്‍ക്കും ക്രമസമാധാനച്ചുമതല നല്‍കാത്തതും സമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു.
content highlights : Ramesh Chennithala criticises Kerala Police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..