ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചു; മാണിയുടെ ആത്മാവ് പൊറുക്കില്ല- ചെന്നിത്തല


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല| ഫൊട്ടൊ: സുനിൽകുമാർ.സി| മാതൃഭൂമി

തിരുവനന്തപുരം: ജോസ് കെ. മാണി പക്ഷത്തെ തള്ളി യു.ഡി.എഫ്. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോസ് പക്ഷത്തെ വിമര്‍ശിച്ചത്.

ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്‍നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവര്‍ പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയില്‍നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കെ.എം. മാണി എക്കാലത്തും യു.ഡി.എഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അപക്വമായ നിലപാടെടുക്കാന്‍ ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്‍ കോഴ സംഭവത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച എല്‍.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവര്‍ തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫില്‍ തുടരുന്നത് ശരിയാണോ എന്ന് ജനങ്ങള്‍ ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നല്‍കണം. അതേസമയം യു.ഡി.എഫില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജോസ് വിഭാഗം നേതാക്കളുണ്ടെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്ന വാഗ്ദാനവും യു.ഡി.എഫ്. മുന്നോട്ടുവെച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പുകള്‍ക്കുളള രണ്ടു സ്ഥാനാര്‍ഥികളെയും യു.ഡി.എഫ്. പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമും മത്സരിക്കും. രണ്ടു പേരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഈ സീറ്റുകളില്‍ പരാജയപ്പെട്ടവരാണ്.

Content Highlights: Ramesh Chennithala criticises Jose.k.Mani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented