രമേശ് ചെന്നിത്തല| Photo: Mathrubhumi
ന്യൂഡല്‍ഹി: വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും പാര്‍ട്ടിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എല്ലാവര്ക്കും അവസരം നല്കുന്നുണ്ടന്നും അവസരം നല്കിയതുകൊണ്ടാണ് തരൂര്‍ മൂന്നുതവണ എംപിയും കേന്ദ്ര മന്ത്രിയുമായതെന്നും ചെന്നിത്തല ഗുജറാത്തില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏത് നേതാവിനാണ് പാര്‍ട്ടിയില്‍ അവസരം കിട്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.
'എല്ലാ നേതാക്കന്മാര്ക്കും ഈ പാര്‍ട്ടി അവസരങ്ങള്‍ കൊടുക്കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളു. ഏത് നേതാവിനാണ് പാര്‍ട്ടിയില്‍ അവസരം കിട്ടാത്തത്?. തരൂര്‍ മൂന്നുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. പാര്‍ട്ടിയില്‍ എല്ലാ അവസരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയുടെ നന്മയെ കരുതി പ്രവര്‍ത്തിക്കണം. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത്. ഇക്കാര്യം എല്ലാവരും മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഇല്ലാതാകും'- ചെന്നിത്തല പറഞ്ഞു.
Content Highlights: ramesh chennithala comments in shashi tharoor controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..