
രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറിന് കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന് ആക്ട് (എഫ്.സി.ആര്.എ.) ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 2017 ജൂണ്‍ 13-ന് ഇതിനുള്ള അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ രേഖകള്‍ സഹിതം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്കിയ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണ്. സ്വന്തം ഉത്തരവിനെതിരേ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും സര്‍ക്കാരിന് ഇത് വലിയ പ്രഹരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയിലെ അഴിമതി നേരത്തെ പുറത്തുവന്നതാണ്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തത് അതുകൊണ്ടാണ്. ലൈഫ് പദ്ധതിയില്‍ കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. പദ്ധതിയിലെ ഓരോ നടപടിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. അന്വേഷണം മുഖ്യമന്ത്രിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സര്‍ക്കാര്‍ സി.ബി.ഐയെ എതിര്‍ത്ത് കോടതിയിലേക്ക് നീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
content highlights: CBI enquiry in life mission, FCRA, Ramesh Chennithala alligation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..